കോണ്‍ഗ്രസ് നേതാവിന്‍റെ സഹോദരന്‍ പൊതുസ്ഥലത്ത് മരിച്ചനിലയില്‍

കാസര്‍കോട്: കോണ്‍ഗ്രസ് നേതാവിന്‍റെ സഹോദരനെ മൈതാനത്തിന് സമീപത്ത് മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തി. കുമ്പള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡ ന്‍റ് രവി പൂജാരിയുടെ സഹോ ദരന്‍ കോട്ടേക്കാറിലെ സുനില്‍കുമാറാണ് (40) മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ കോട്ടേക്കാറിലെ മൈതാനത്തിന് സമീപത്താണ് മൃതദേഹം കാണ പ്പെട്ടത്. വിവരമറിഞ്ഞ് ബന്ധുക്കളും പോലീസും എത്തി മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ സന്ധ്യ വരെ കോട്ടേക്കാറിലെ തറവാട് വീട്ടില്‍ പെയിന്‍റിങ് ജോലി ചെയ്തശേഷമാണ് സുനില്‍കുമാര്‍ വീട്ടിലേക്ക് പോയത്. എന്നാല്‍ വീട്ടില്‍ എത്തിയിരുന്നില്ല. തറവാട്ടില്‍ ഇന്ന് ഉത്സവം നടക്കുന്നതിനാല്‍ അവിടെ ഉണ്ടാകുമെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. പരേതരായ കൃഷ്ണപൂജാരി-കമല ദമ്പതികളുടെ മകനാണ് സുനില്‍കുമാര്‍. ഭാര്യ: കവിത. മറ്റു സഹോദരങ്ങള്‍: ഇന്ദിര, ഭാരതി, രേഖ, വിശാലാക്ഷി, ഗായത്രി.