മകന്‍ ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ മാതാവ് മരണപ്പെട്ടു

പുല്ലൂര്‍: മകന്‍ ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ മാതാവും മരിച്ചു. പുല്ലൂര്‍, വണ്ണാര്‍ വയല്‍ മൊട്ടക്കുന്നിലെ കുഞ്ഞമ്മയാണ് (83) മരിച്ചത്. കെഎസ്ഇബി മാവുങ്കാല്‍ സെക്ഷനിലെ ലൈന്‍മാനായ മകന്‍ ഭരതന്‍ ജുലൈ 10 നാണ് മടിക്കൈ കണിച്ചിറയില്‍ വൈദ്യുതി ലൈനിലെ അറ്റകുറ്റപണിക്കിടയില്‍ ഷോക്കേറ്റ് മരിച്ചത്. ഭര്‍ത്താവ്: പരേതനായ വി.വി.ചന്തന്‍. മക്കള്‍: വി.വി.ബാലകൃഷ്ണന്‍ (ബീഡി മേസ്രി, ഉദയനഗര്‍), യു.കെ.രാജേന്ദ്രന്‍ (പുല്ലൂര്‍), എം.മധു, കുഞ്ഞിനാരായണന്‍, രുഗ്മിണി , ഗംഗാമണി, ഗൗരി പരേതനായ വി.വി.ചന്ദ്രന്‍. മരുമക്കള്‍: തങ്കമണി (മൂന്നാംകടവ്), സരസ്വതി (മടിക്കൈ), വത്സല (ഉദുമ), ശ്രീജ (പൂച്ചക്കാട്), സൗമ്യ (കരുവാക്കോട്), രേഷ്മ (ദേളി), ഉദയന്‍ (ഉദയനഗര്‍), സുനില്‍കുമാര്‍ (അണ്ടോള്‍), പരേതനായ ബാലന്‍.