നിര്യാതനായി

മാവുങ്കാല്‍: രാഷ്ടീയ സ്വയംസേവക സംഘത്തിന്‍റെ ആദ്യകാല പ്രവര്‍ത്തകനും മണ്ഡല്‍ കാര്യവാഹുമായ നെല്ലിത്തറ പുലയനടുക്കത്തെ കെ.കൃഷ്ണന്‍ (76) നിര്യാതനായി. അടിയന്തരാവസ്ഥക്കെതിരെ സമരം നടത്തിയതിന് പോലീസിന്‍റെ ക്രൂരമര്‍ദ്ദനം ഏറ്റുവാങ്ങി ആറുമാസ കാലം ജയില്‍ ശിക്ഷ അനുഷ്ഠിച്ചിട്ടുണ്ട്. മംഗലാപുരത്തെ ഗണേഷ് ബീഡി റിട്ട. ക്ലര്‍ക്കാണ്. ഭാര്യ: മക്കക്കോടന്‍ വീട്ടില്‍ യശോദ. മക്കള്‍: എം ജയകുമാര്‍ (വിദ്യാനികേതന്‍) കാസര്‍കോട് ജില്ലാ സെക്രട്ടറി, കെഎസ്ആര്‍ടിസി കണ്ടക്ടര്‍), എം.രതീഷ് (ഗള്‍ഫ്), എം.പ്രിയ (അധ്യാപിക ക്രസന്‍റ് സ്കൂള്‍ അജാനൂര്‍). മരുമക്കള്‍: സബിത (അധ്യാപിക കേന്ദ്രീയ വിദ്യാലയം കാഞ്ഞങ്ങാട്), ദൃശ്യ (ഫാഷന്‍ ഡിസൈനര്‍), ശ്രീജേഷ് (ഓട്ടോ ഡ്രൈവര്‍). സഹോദരങ്ങള്‍: കെ.മോഹനന്‍ (പുലയനടുക്കം), സുലോചന (മക്കരം കോട്ട്), രമ, പി.പത്മനാഭന്‍ (ബി ജെ പി കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി, അജാനൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍), പരേതരായ ചന്തൂഞ്ഞി, കുഞ്ഞിക്കണ്ണന്‍ ഗുരുസ്വാമി, വേണുഗോപാലന്‍.