ബന്തടുക്ക: പെര്‍ളടുക്കം കൊളത്തൂര്‍ മുന്തന്‍ബസാറില്‍ വ്യാജമദ്യവും കര്‍ണാടക മദ്യവും കൈവശം സൂക്ഷിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വീട്ടമ്മയെ എക്സൈസ് അറസ്റ്റ് ചെയ്തു. മുന്തന്‍ബസാര്‍ സ്വദേശിനിയായ പി.ജയവസന്തയെയാണ് (46) ബന്തടുക്ക എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ എ.പി.ഷഹബാസ് അഹമ്മദിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പരിശോധനയ്ക്കിടെ കണ്ടെത്തിയ മദ്യവും മറ്റ് തൊണ്ടിമുതലുകളും കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി എക്സൈസ് അധികൃതര്‍ അറിയിച്ചു.
വ്യാജമദ്യവും കര്‍ണാടക മദ്യവും പിടികൂടി; വീട്ടമ്മ അറസ്റ്റില്‍