കൊച്ചി: സി എം ആര്‍ എല്‍ എക്സാലോജിക് മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് കമ്പനി ഡയറക്ടറായ അനില്‍ ആനന്ദ പണിക്കരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് തുടങ്ങി. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. ശശിധരന്‍ കര്‍ത്തായുടെ മകള്‍ ഷിബി യുടെ ഭര്‍ത്താവാണ് അനില്‍ ആനന്ദ പണിക്കര്‍. ഏതാനും ദിവസം മുമ്പ് കര്‍ത്തായുടെ ഭാര്യ, മകള്‍ തുടങ്ങിയവരെ ചോദ്യം ചെയ്തിരുന്നു. ജൂണ്‍ 29 ന് വീണാ വിജയനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. സി എം ആര്‍ എല്ലിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് അനില്‍. ഫെറിക് ക്ലോറൈഡ് കയറ്റുമതിയുടെ മറവില്‍ അനധികൃതമായി കമ്മീഷന്‍ ഇനത്തില്‍ 13.32 കോടി അനില്‍ ആനന്ദ പണിക്കര്‍ക്ക് നല്‍കിയെന്നാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്‍റെ കണ്ടെത്തല്‍. ഈ തുകയുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ഇ.ഡി നടപടി. ഈ കേസില്‍ കളമശ്ശേരിയിലെ നിപുണ ഇന്‍റര്‍നാഷണല്‍ ഓഫീസിലും അനിലിന്‍റെ വസതിയിലും ഇ.ഡി നേരത്തെ പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു. വ്യാജ യാത്രാഗതാഗത ബില്ലുകള്‍ ഉണ്ടാക്കി കമ്പനി പണം വകമാറ്റിയെന്നും, ഇത് വന്‍ കോര്‍പ്പറേറ്റ് തട്ടിപ്പാണെന്നും അന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നു.
കരിമണല്‍ കര്‍ത്തായുടെ മരുമകനെ ഇ ഡി ചോദ്യം ചെയ്യുന്നു