തൃക്കരിപ്പൂര്‍: സന്ദീപ് വാര്യര്‍ എം എല്‍ എ ക്ക് ഫോണിലൂടെ വധഭീഷണി. വാര്യരെ വെടിവെച്ചു കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയതെന്ന് പറയുന്നു. ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം സ്വദേശിയാണ് ഫോണ്‍ കോളിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. വാരണാസിയില്‍ നിന്നാണ് വധഭീഷണി ഉയര്‍ത്തിയതെന്ന് കരുതുന്നു. എന്നാല്‍ ആര് എസ് എസ് പ്രവര്‍ത്തകനാണ് തനിക്കെതിരെ വധഭീഷണി ഉയര്‍ത്തിയതെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകനായിരുന്ന സന്ദീപ് വാര്യര്‍ അടുത്തകാലത്താണ് കാലുമാറി കോണ്‍ഗ്രസിലെത്തിയത്. കോണ്‍ഗ്രസ് നേതൃത്വം വൈകാതെ കെ.പി.സി.സി സെക്രട്ടറിയെന്ന വലിയ പദവി നല്കി. പിന്നാലെ യുഡിഎഫ് തൃക്കരിപ്പൂര്‍ നിയമസഭാമണ്ഡലം മത്സരിക്കാന്‍ നല്കി. മത്സരത്തില്‍ വിജയിച്ചു. വധഭീഷണി സംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
സന്ദീപ് വാര്യര്‍ക്ക് ഫോണിലൂടെ വധഭീഷണി