ചീമേനി: വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ഗിരീഷ് ചീമേനി(54) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗണ്‍സില്‍ അംഗവും ചീമേനി യൂണിറ്റ് മെമ്പറും ദീര്‍ഘകാലം യൂണിറ്റ് ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഭാര്യ:സുമിത്ര (പള്ളിക്കര). മക്കള്‍: ആശ്രിത ഗിരിഷ് ,അശ്വതിഗിരിഷ് (ചീമേനി ഹയര്‍ സെക്കണ്ടിറി സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍). പരേതനായ കൃഷ്ണന്‍- പാറുകുട്ടി ദമ്പതികളുടെ മകനാണ്. സഹോദരന്‍: ബാബു (മിലിട്ടറി). ആദരസൂചകമായി വ്യാപാരികള്‍ ചീമേനിയില്‍ ഹര്‍ത്താല്‍ ആചരിച്ചു. മൃതദേഹം ചീമേനി വ്യാപാരഭവനിലും നിടുംബ വീട്ടിലും പൊതുദര്‍ശനത്തിന് വെച്ചശേഷം നിടുംബ പൊതുശ്മശാനത്തില്‍ സംസ്ക്കരിച്ചു.
വ്യാപാരി നേതാവ് ഗിരീഷ് ചീമേനി നിര്യാതനായി