നിര്യാതനായി

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. നീര്‍ച്ചാല്‍ മാന്യ ലക്ഷംവീട് ഉന്നതിയിലെ പരേതരായ ഗുരുവ -മാണിക്കം ദമ്പതികളുടെ മകന്‍ വിശ്വനാഥയാണ് (46) മരിച്ചത്. ചുമയും ശ്വാസ തടസ്സവും മൂലം മാസങ്ങളായി ചികിത്സയിലായിരുന്നു. അവിവാഹിതനാണ് വിശ്വനാഥ. സഹോദരങ്ങള്‍: രാമചന്ദ്ര, ആനന്ദ, ശങ്കര, കമല, ലീലാവതി, സഞ്ജീവ.