കാഞ്ഞങ്ങാട്: അര്‍ദ്ധരാത്രി സഹായം തേടി വിളിച്ച യുവതിയെ രക്ഷിക്കാനെത്തിയ പോലീസുകാരെ അക്രമിച്ചു. ഹോസ്ദുര്‍ഗ് പോലീസ് കണ്‍ട്രോള്‍ റൂമിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ എച്ച്.ഹരീഷ്‌കുമാര്‍(36), പി.വി.രജിത്ത്(36) എന്നിവരെയാണ് അക്രമിക്കുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പടുത്തുകയും ചെയ്തത്. സംഭവത്തില്‍ വേലാശ്വരത്തെ രാജേഷ്, മധു, പ്രജീഷ് എന്നിവര്‍ക്കെതിരെ കേസെടുത്തു. രാത്രി 11.30 ഓടെയാണ് വേലാശ്വരം സ്വദേശിയായ യുവതി പോലീസ് കണ്‍ട്രോള്‍ റൂമിലെ 102 നമ്പറിലേക്ക് വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചത്. തന്റെ വീട്ടിന് മുന്നില്‍ ചിലര്‍ ബഹളം വെക്കുന്നുവെന്നായിരുന്നു യുവതിയുടെ പരാതി. ഉടന്‍ സ്ഥലത്തെത്തിയപ്പോഴാണ് പോലീസുകാരെ പ്രതികള്‍ അക്രമിക്കുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തത്. അതേസമയം തങ്ങളെ പോലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് യുവാക്കളും ആശുപത്രിയില്‍ ചികിത്സതേടിയിട്ടുണ്ട്.