കാലിക്കടവ്: യുവാവിനെ കിടപ്പുമുറിയിലെ ജനാലയില്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചന്തേര തെക്കെ മാണിയാട്ട് സി. ബാലന്-ശോഭന ദമ്പതികളുടെ മകന് പി.പി.ലിജേഷാണ്(38) മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് ലിജേഷിനെ ജനാലയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. അസുഖം വിട്ടുമാറാത്ത മാനസീകവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നു. ചന്തേര പോലീസ് കേസെടുത്ത് ഇന്‍ക്വസ്ററ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സഹോദരിമാര്‍: പി.പി.ലിജിന, പി.പി. ജിസ്ന.
യുവാവ് ജനാലയില്‍ തൂങ്ങിമരിച്ചു