മത്സ്യതൊഴിലാളി ട്രെയിന്‍തട്ടി മരിച്ചു

ബേക്കല്‍: ബേക്കല്‍ പാലത്തിന് സമീപത്ത് മത്സ്യ തൊഴിലാളിയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ഗോപാലനാണ് (64) മരിച്ചത്. മത്സ്യബന്ധനത്തിനായി പുഴയില്‍ ഇട്ടിരുന്ന വലയെടുക്കാന്‍ പോകുന്നതിനിടയില്‍ അബദ്ധത്തില്‍ ട്രെയിനിടിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു. ഇന്ന് രാവിലെ 8.15 മണിയോടെയാണ് അപകടം. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി. ഭാര്യ: പുഷ്പ. മക്കള്‍: വിനീത്, വിശാല്‍. മരുമകള്‍ സിലു സരസന്‍.