നീലേശ്വരം: സിപിഎം അഭിവക്ത ലോക്കല്‍ സെക്രട്ടറിയും മുന്‍ നീലേശ്വരം ഗ്രാമപഞ്ചായത്ത് അംഗവുമായ പാലായിയിലെ കൊട്ടുവല കുഞ്ഞിക്കണ്ണന് (93) നിര്യാതനായി. നീലേശ്വരം പഞ്ചായത്തില്‍ സിപിഎം കെട്ടിപ്പടുത്താന്‍ ഏറെ ത്യാഗം ചെയ്ത കൊട്ടുവല കുഞ്ഞികണ്ണന്‍ പള്ളിക്കര തോക്കുകേസിലും അടിയന്തരാവസ്ഥക്കാലത്തും ക്രൂരമായ പോലീസ് മര്‍ദ്ദനങ്ങള്‍ക്കിരയായിട്ടുണ്ട്. പാലായി എ എല്‍ പി സ്ക്കൂള് മാനേജരാണ്. ഭാര്യ : രോഹിണി മാടക്കത്ത്. മക്കള്‍: സൗദാമിനി (കരിവെള്ളൂര്‍), രാജീവന് (പാലായി), ഷൈലജ(കടന്നപ്പള്ളി), ശ്രീലത (വെള്ളൂര്‍). മരുമക്കള്‍: ഇ.പി.രാമചന്ദ്രന് (റിട്ട: റൂറല്‍ ബാങ്ക് മാനേജര്‍ (കരിവെള്ളൂര്‍), ബിന്ദു ടീച്ചര്‍ (ടീച്ചര്‍ എ എല്‍ പി സ്ക്കൂള് പാലായി), ലക്ഷ്മണന് (ഗള്‍ഫ്, കടന്നപ്പള്ളി), ജയരാജ്.കെ (റിട്ട: ഫാര്‍മസിസ്റ്റ് റൂറല്‍ ബാങ്ക് പയ്യന്നൂര്‍). സഹോദരങ്ങള്‍: ശശി, തങ്കമണി, ശോഭന, പരേതരായ കുഞ്ഞാത, പൊക്കി, ചിറ്റേയി, കാരിച്ചി, നാരായണന്.
ആദ്യകാല സിപിഎം നേതാവ് കൊട്ടുവല കുഞ്ഞിക്കണ്ണന് നിര്യാതനായി