ആലംപാടിയുടെ ജനകീയ ഡോക്ടര്‍ ശങ്കര്‍രാജ് അന്തരിച്ചു

കാസര്‍കോട്: ആലംപാടിയുടെ ജനകീയ ഡോക്ടര്‍ ആയിരുന്ന ഡോ. ശങ്കര്‍രാജ് (66) അന്തരിച്ചു. കാസര്‍കോട് വെങ്കിട്ടരമണ ക്ഷേത്രത്തിനു സമീപത്തെ 'വെങ്കിടേശ'യിലായിരുന്നു താമസം. ഭാര്യ: നയനകുമാരി (കര്‍ണ്ണാടക, കല്ലിക്കോടി സ്കൂളില്‍ പ്രഥമാധ്യാപിക). മക്കള്‍: ഡോ.ഇഞ്ചര, ഡോ. വിശാഖ. മരുമകന്‍: ഡോ. ഭാര്‍ഗവ് ചക്രവര്‍ത്തി (ചിക്മംഗ്ളൂരു, കര്‍ണ്ണാടക). സഹോദരങ്ങള്‍: ലക്ഷ്മി (ഉഡുപ്പി), സുകുമാരന്‍ ആലംപാടി (കന്നഡ എഴുത്തുകാരന്‍), രാജേശ്വരി (ഡല്‍ഹി), രാധാ മുരളീധര ആലംപാടി(താളിപ്പടുപ്പ്).1983 മുതല്‍ 2018 വരെ നായന്മാര്‍മൂലയില്‍ ക്ലിനിക്ക് നടത്തിയിരുന്നു. പ്രശസ്ത സംഗീത വിദ്വാന്‍ കൂടിയായിരുന്നു ഡോ. ശങ്കര്‍ രാജ്. വയലിന്‍ വാദനത്തില്‍ അസാമാന്യ കഴിവ് പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹത്തിനു നൂറുകണക്കിനു ശിഷ്യന്മാരുണ്ട്. എല്ലാ വര്‍ഷവും രാജ്യത്തെ പ്രമുഖ സംഗീതജ്ഞരെ പങ്കെടുപ്പിച്ചുകൊണ്ട് സ്വവസതിയില്‍ സംഗീത സഭകള്‍ നടത്തിയിരുന്നു. കാസര്‍കോട് ലയണ്‍സ് ക്ലബ്ബിന്‍റെ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്.