കാസര്‍കോട്: ജോലിയില്‍നിന്ന് ഒഴിവാക്കിയതിനുള്ള വിരോധത്തെ തുടര്‍ന്നാണത്രെ ഹോട്ടലില്‍ അതിക്രമിച്ചു കയറിയ യുവാവ് പരാക്രമം നടത്തുകയും 53000 രൂപയുടെ സാധനങ്ങള്‍ കവര്‍ച്ച നടത്തുകയും ചെയ്തതായി കേസ്. ബന്തിയോട്ടുള്ള 'ഇറാനി അബ്ബാസ് കബാബ് ' ഹോട്ടലിലാണ് അതിക്രമം നടത്തിയത്. സംഭവത്തില്‍ മുന്‍ തൊഴിലാളി മംഗല്പാടി, ബേക്കൂറിലെ അഷ്റഫ് അലിയെ (40) കുമ്പള എസ് ഐ ഗണേശനും സംഘവും അറസ്റ്റ് ചെയ്തു. ഉദ്യാവറിലെ അബ്ബാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടല്‍. ഹോട്ടലിലെ തൊഴിലാളിയായിരുന്ന അഷ്റഫിനെ അടുത്തിടെ ജോലിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന്റെ വിരോധത്തില്‍ ശനിയാഴ്ച രാത്രി ഹോട്ടലിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്നാണ് പ്രതി രണ്ട് മൊബൈല്‍ ഫോണുകള്‍, മിക്സി, കുക്കര്‍, അഞ്ച് സ്റ്റീല്‍ ഡ്രം എന്നിവ കവര്‍ച്ച ചെയ്തതെന്ന് ഹോട്ടല്‍ ഉടമ അബ്ബാസ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ഹോട്ടല്‍ അക്രമിച്ച് പണം കവര്‍ന്നതായി കേസ്