എം ഡി എം എ കത്തിച്ചു വലിച്ച മൂന്ന് യുവാക്കള്‍ പിടിയില്‍

ബേക്കല്‍ :ഗ്ലാസ് ട്യൂബില്‍ ഇട്ട് എം ഡി എം എ കത്തിച്ചു വലിക്കുകയായിരുന്ന മൂന്ന് യുവാക്കളെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം ബേക്കല്‍ ജംഗ്ഷനില്‍ ബസ് സ്റ്റോപ്പിന് പുറകുവശത്ത് വെച്ച് എംഡി എം എ കത്തിച്ചു വലിക്കുന്നതിനിടെ ബേക്കല്‍ മദീന മന്‍സില്‍ ഹാഷിമിന്‍റെ മകന്‍ ബി കെ ഫിര്‍ദോസ് (32), പെരിയാട്ടടുക്കം കോട്ടേഴ്സിലെ അബൂബക്കറുടെ മകന്‍ ഷാഹുല്‍ ഹമീദ് (32), ഹോസ്ദുര്‍ഗ് ബീച്ച് ഹദ്ദാദ് നഗറിലെ മുസ്തഫയുടെ മകന്‍ അബ്ദുല്‍ ഹക്കീം (29) എന്നിവരെയാണ് ബേക്കല്‍ എസ് ഐ പി ആര്‍ ശരത് അറസ്റ്റ് ചെയ്തത്.