നീലേശ്വരം: ഗ്രാസിയ ഇന്‍റര്‍നാഷണല്‍ ആര്‍ട്സ് അക്കാദമിയുടെ രണ്ടാം വാര്‍ഷിക ആഘോഷവും കുട്ടികള്‍ക്കായുള്ള അഭിനയകളരിയും നീലേശ്വരം മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ഹാളില്‍ സ്വാമി കൃഷ്ണാനന്തഭാരതി ഉദ്ഘാടനം ചെയ്തു.
തലശ്ശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ഇളംതുരുത്തിപ്പടവില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.പി.ജയരാജന്‍ മുഖ്യപ്രഭാഷണം നടത്തി. സി.ഷുക്കൂര്‍, നാടകനടന്‍ മുഹമ്മദ് പേരാമ്പ്ര, ഫാ.സേവ്യര്‍ പുത്തന്‍പുര, തിരുവനന്തപുരം ചൈതന്യ ചലച്ചിത്ര അക്കാദമി ഡയറക്ടര്‍ അനില്‍ സ്വാമി, നീലേശ്വരം പ്രസ് ഫോറം പ്രസിഡന്‍റ് സേതുബങ്കളം എന്നിവര്‍ പ്രസംഗിച്ചു. ഈ വര്‍ഷത്തെ ഗ്രാസിയ പുരസ്കാരം കാസര്‍കോടിന്‍റെ വൈറല്‍ ഗായിക കെ. ആര്‍. ജയരഞ്ജിത ഏറ്റുവാങ്ങി. ഗ്രാസിയ ഡയറക്ടര്‍ ഫാദര്‍.ലൂയി മരിയദാസ് സ്വാഗതവും ജില്ലാ കോര്‍ഡിനേറ്റര്‍ മത്തായി ചുരത്തില്‍ നന്ദിയും പറഞ്ഞു. രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് അക്കാദമി സംഘടിപ്പിച്ച അഭിനയ പരിശീലന പഠന പരിപാടിയില്‍ കാസര്‍കോട്, കണ്ണൂര്‍, ജില്ലകളില്‍ നിന്നായി നിരവധി കുട്ടികള്‍ പങ്കെടുത്തു.