സുരേഷ്കുമാര്‍ വീണ്ടും പ്രസിഡണ്ട്

നീലേശ്വരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് പ്രസിഡണ്ടായി കെ.വി.സുരേഷ്കുമാര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നിലവിലുള്ള മരവ്യാപാരി വിനോദ്കുമാറാണ് ജനറല്‍ സെക്രട്ടറി. ഇന്ന് വ്യാപാര ഭവന്‍ ഹാളില്‍ നടന്ന ജനറല്‍ബോഡി യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ഏറെക്കാലം നേതൃസ്ഥാനത്തുനിന്നും വിട്ടുനിന്ന സുരേഷ്കുമാര്‍ ഏതാനും വര്‍ഷം മുമ്പാണ് നേതൃസ്ഥാനത്ത് തിരിച്ചെത്തിയത്. രണ്ടുകൊല്ലം മുമ്പ് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചുവെങ്കിലും അഹമ്മദ് ഷെരീഫിനോട് പരാജയപ്പെടുകയായിരുന്നു.