നീലേശ്വരം : എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ആശുപത്രി വളപ്പിലേക്ക് ഓടിച്ചു കയറ്റിയ കാറില്‍ നിന്നും യുവാവിനെ എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തു. തുരുത്തി കുഴിഞ്ഞടിയിലെ എ.സി. സമീറിനെയാണ്(32) നീലേശ്വരം റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എന്‍.വൈശാഖും സംഘവും അറസ്റ്റുചെയ്തത്. ഇന്നലെ രാത്രി ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രി കോമ്പൗണ്ടിലേക്കാണ് എക്സൈസ് സംഘത്തെ കണ്ട് സമീര്‍ കാര്‍ ഓടിച്ചുകയറ്റിയത്. എന്നാല്‍ എക്സൈസ് സംഘം ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സംഭവം അറിഞ്ഞതോടെ നാട്ടുകാരും തടിച്ചുകൂടി. എക്സൈസ് സംഘം സമീറിന്‍റെ സ്വിഫ്റ്റ് കാര്‍ പരിശോധിച്ചപ്പോള്‍ 3.297 ഗ്രാം എം.ഡി.എം എയും കണ്ടെടുത്തു. സമീര്‍ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് നേരത്തെ തന്നെ രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഇയാളെ എക്സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. മയക്കുമരുന്ന് പിടികൂടിയ സംഘത്തില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ വി.വി.സന്തോഷ് കുമാര്‍, പി.രാജന്‍, പ്രിവന്‍റീവ് ഓഫീസര്‍ പി.പ്രശാന്ത്, പ്രിവന്‍റീവ് ഓഫീസര്‍മാരായ വി.ബാബു, കെ.പ്രദീഷ്, കെ.ദിനൂപ്, വനിത ഓഫീസര്‍ ലീമ സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ എം.വി. പ്രദീപന്‍ എന്നിവരും ഉണ്ടായിരുന്നു.
ആശുപത്രി വളപ്പിലേക്ക് ഓടിച്ചുകയറ്റിയ കാറില്‍ നിന്നും എംഡിഎംഎയുമായി യുവാവിനെ അറസ്ററുചെയ്തു