കാഞ്ഞങ്ങാട്: ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിലും വൈ എം സി എ നടത്തുന്ന സേവനം ശ്ലാഘനീയവും മഹത്തരവുമാണെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടു.
പാവപ്പെട്ടവര്‍ക്ക് അന്തിയുറങ്ങാന്‍ ഭവനങ്ങള്‍ നിര്‍മ്മിച്ചുകൊടുക്കുന്നതടക്കമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വൈ എം സിഎ പ്രവര്‍ത്തകരും നേതാക്കളും യേശുക്രിസ്തുവിനെ തൊട്ടറിഞ്ഞവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈ എം സി എ കാസര്‍കോട് ജില്ലാ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും കുടുംബസംഗമവും ഹോസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയര്‍മാന്‍ ബേബി മാടപ്പള്ളി അധ്യക്ഷം വഹിച്ചു. വൈ എം സി എ ദേശീയ ജനറല്‍ സെക്രട്ടറി എന്‍.വി. എല്‍ദോ വിശിഷ്ടാതിഥിയായിരുന്നു. സംസ്ഥാന ചെയര്‍മാന്‍ ജോസ് നെറ്റിക്കാടന്‍ മുഖ്യപ്രഭാഷണവും അതിരൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ മാത്യു ഇളംതുരുത്തിപ്പടവില്‍ അനുഗ്രഹപ്രഭാഷണവും നടത്തി. ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് സംസ്ഥാന വൈസ് ചെയര്‍മാന്‍ മാനുവല്‍ കുറിച്ചിത്താനം നേതൃത്വം നല്‍കി. വൈ എം സി എ നോര്‍ത്ത് സോ ണ്‍ കോര്‍ഡിനേറ്റര്‍ ഡോ.കെ. എം.തോമസ്, കണ്ണൂര്‍ സബ് റീജിയണ്‍ ചെയര്‍മാന്‍ ബെന്നി ജോണ്‍, ഉഡുപ്പി നാഷണല്‍ പ്രൊജക്ട് വൈസ് ചെയര്‍മാന്‍ ടോംസണ്‍ ടോം, ജില്ലാ വൈസ് ചെയര്‍മാന്‍ ജോസ് പാലക്കുടി, ജനറല്‍ കണ്‍വീനര്‍ സണ്ണി മാണിശ്ശേരി, വനിതാഫോറം ചെയര്‍പേഴ്സണ്‍ സുമ സാബു, യൂണി വൈ സംസ്ഥാന വൈസ് ചെയര്‍മാന്‍ അഖില്‍ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ സണ്ണിമാണിശ്ശേരി സ്വാഗതവും സി.എം.ബൈജു നന്ദിയും പറഞ്ഞു.