നിര്യാതനായി

നീലേശ്വരം : പള്ളിക്കര കേണമംഗലം കഴകത്തിന് സമീപത്തെ കൊക്കരമ്മത്ത് വണ്ണാടില്‍ ശ്രീധരന്‍ (80) നിര്യാതനായി. പയ്യന്നൂര്‍ അന്നൂര്‍ സ്വദേശിയാണ്. റിട്ട. കര്‍ണ്ണാടക പോലീസ് ഇന്‍റലിജന്‍റ്സ് ആയിരുന്നു. ഭാര്യ: ചിറക്കര ശോഭന (നീലേശ്വരം). മക്കള്‍: ജിതേന്ദ്രന്‍ (ബാംഗ്ലൂര്‍), ജിതേഷ് (ചെന്നൈ), ശ്രീജേഷ് (കാനഡ). മരുമക്കള്‍: പ്രിയ (അന്നൂര്‍), വിനീത (പടന്നക്കാട്) വിജിത (അടുത്തില). സഹോദരങ്ങള്‍: കെ.വി.ജനാര്‍ദ്ദനന്‍ (അനന്തന്‍, റിട്ട. കേരള പോലീസ്), പരേതരായ പോത്രം അമ്മ, മാണിക്കം അമ്മ, കെ. വി.കൃഷ്ണ പൊതുവാള്‍ (റിട്ട. സെക്രട്ടറി പയ്യന്നൂര്‍ കോ ഓപ്പറേറ്റീവ് സ്റ്റോര്‍), കെ.രാഘവ പൊതുവാള്‍ (റിട്ട അധ്യാപകന്‍, അന്നൂര്‍ യു.പി. സ്കൂള്‍, മുന്‍ ലേഖകന്‍ മാതൃഭൂമി പയ്യന്നൂര്‍, മുന്‍ സെക്രട്ടറി സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയം), ദേവകി അമ്മ (പുത്തൂര്‍).