പയ്യന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈം ഗീകമായി പീഡിപ്പിച്ചപള്ളികമ്മിറ്റി സെക്രട്ടറിക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തു. കാറമേല്‍ മുങ്ങം സ്വദേശി സാലി (46) ക്കെതിരെയാണ് പോക്സോ നിയമപ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പീഡനവിവരം കുട്ടി ബന്ധുക്കളോട് പറഞ്ഞതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.