കാസര്‍കോട്: ഗൃഹനാഥനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിവേടകം തങ്കയത്തടുക്കം ചൂരനോലിക്കല്‍ വീട്ടില്‍ ബിജുവാണ് (48) മരിച്ചത്. ബിജു താമസിച്ചിരുന്ന വീടിന്റെ ഹാളില്‍ ആസ്ബറ്റോസ് ഷീറ്റ് പാകിയ ഇരുമ്പുകമ്പിയില്‍ കയറില്‍ കെട്ടി തൂങ്ങിമരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ഭാര്യ പിണങ്ങിപ്പോയതിലുള്ള മനോവിഷമമുണ്ടായിരുന്നതായി പറയുന്നു. സംഭവത്തില്‍ ബേഡകം പോലീസ് കേസെടുത്തു. ഭാര്യ: മിനി. മക്കള്‍: ഷോബിന്‍ ബിജു, സാനിയ ബിജു.
ഭാര്യ പിണങ്ങി, ഗൃഹനാഥന് ജീവനൊടുക്കി