കാസര്‍കോട്: സാമൂഹ്യമാധ്യമമായ സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ 23കാരനെതിരെ കാസര്‍കോട് വനിതാ പോലീസ് കേസെടുത്തു. കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കാരനായ മുഹമ്മ് അന്‍സാറിനെതിരെയാണ് കേസെടുത്തത്. പരിചയത്തിലായതിന് ശേഷം പെണ്‍കുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് സംഭവം പുറത്തായത്. പ്രതിയെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
സ്നാപ്പ് ചാറ്റില്‍ പരിചയപ്പെട്ട 15 കാരിക്ക് പീഡനം