കാഞ്ഞങ്ങാട്: ഉത്തര കേരളത്തിലെ ക്ഷേത്രോത്സവങ്ങളില്‍ പ്രധാനപ്പെട്ട മടിയന്‍ കൂലോം ക്ഷേത്രത്തില്‍ ഈ മാസം 24, 25 തീയതികളില്‍ നടക്കുന്ന കലശോത്സവത്തിന്‍റെ ഭാഗമായിപ്രധാന ചടങ്ങുകളിലൊന്നായ കിഴക്കുംകര ഇളയിടത്ത് കുതിര് പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനത്ത് ഓല കൊത്തല്‍ നടന്നു. ദേവസ്ഥാനം കളരിക്കല്‍ തറവാട്ടിലാണ് ഓലകൊത്തലും അനുബന്ധ ചടങ്ങുകളും നടന്നത്. ദേവസ്ഥാനം ആചാരക്കാര്‍, ഭാരവാഹികള്‍, അംഗങ്ങള്‍, കുമണാര്‍ കളരി മുത്തച്ഛന്‍, പാറക്കാട്ട് തറവാട്ട് പ്രതിനിധി, ജ്യോതിഷര്‍ വിനോദ് കപ്പണക്കാര്‍, കലശം തലയില്‍ ഏറ്റുന്ന വിനോദ് നെല്ലിക്കാട്, റിവീഷ് പടിക്കല്‍പടിഞ്ഞാറേക്കര, ദേവസ്ഥാനം മുഖ്യസ്ഥാനികന്‍ രാമകൃഷ്ണന്‍, പ്രസിഡണ്ട് കണ്ണന്‍ കുഞ്ഞി, സെക്രട്ടറി എം.സതീശന്‍ , പൊതുജനങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
കലശോത്സവത്തിന്‍റെ ഭാഗമായി രണ്ട് കലശങ്ങളാണ് പുള്ളിക്കരിങ്കാളിഅമ്മ ദേവസ്ഥാനത്തുനിന്നും മടിയന്‍ കൂ ലോം ക്ഷേത്രത്തില്‍ എത്തുന്നത്. ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂര്‍ത്തിയായ ക്ഷേത്രപാലകന്‍ ഈശ്വരന്‍റെയും അനുബന്ധതെയ്യക്കോലങ്ങളുടെയും തിരുമുടി ഉയരുമ്പോള്‍ തെയ്യങ്ങള്‍ക്ക് ഒപ്പംകലശം തലയിലെന്തി ക്ഷേത്രത്തിന് ചുറ്റും മൂന്ന് പ്രദര്‍ശനം വയ്ക്കുന്നു.
പത്താമുദയത്തില്‍ തുടങ്ങി എട്ടുമാസം നീണ്ടുനിന്ന തെയ്യാട്ട് കാലത്തിന്‍റ സമാപനത്തിലേക്ക് അടുക്കുന്ന ചടങ്ങ് കാണുന്നതിന് മടിയന്‍കൂലോം ക്ഷേത്രത്തില്‍ ആയിരക്കണക്കിന് ആളുകള്‍ വര്‍ഷംതോറും എത്താറുണ്ട്. അടുത്തമാസം ആദ്യം നീലേശ്വരം മന്നംപുറത്ത് കാവ് കളിയാട്ടത്തോടുകൂടി ഉത്തര കേരളത്തിലെ ഒരു കളിയാട്ട കാലത്തിന്സമാപനമാകും.