മാണിക്കോത്ത്: മടിയന്‍ സ്വതന്ത്ര തൊഴിലാളി യൂണിയന്‍ എസ് ടി യു പ്രവര്‍ത്തകരുടെ ഒരു ദിവസത്തെ ഓട്ടോറിക്ഷയുടെ ഓട്ടത്തില്‍ ലഭിക്കുന്ന വേതനം ദുരന്തഭൂമിയായ വയനാടിനെ ചേര്‍ത്ത് പിടിച്ച് മുസ്ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ടിലേക്ക് നല്‍കും. ഇതിനായി പോസ്റ്റര്‍ പതിച്ച് ഓട്ടം നടത്തി ഒന്നാമത്തെ ഓട്ടോയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം ജീവകാരുണ്യ പ്രവര്‍ത്തകനും യുവ ഗള്‍ഫ് വ്യാപാരിയുമായ എം.എന്‍ ഇസ്മായിലും, രണ്ടാമത്തെ ഓട്ടോയുടെ ഫ്‌ളാഗ് ഓഫ് യൂത്ത് ലീഗ് മുന്‍ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകനും യുവ ഗള്‍ഫ് വ്യാപാരിയുമായ സന മാണിക്കോത്തും നിര്‍വഹിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് മുബാറക്ക് ഹസൈനാര്‍ ഹാജി നിര്‍വ്വഹിച്ചു.
മാണിക്കോത്ത് സ്വതന്ത്ര തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് കരീം മൈത്രി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അന്‍സാര്‍ ചിത്താരി ,പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി, മാണിക്കോത്ത് മടിയന്‍ ശാഖാ പ്രസിഡന്റ് മാണിക്കോത്ത് അബൂബക്കര്‍, ജനറല്‍ സെക്രട്ടറി ആസിഫ് ബദര്‍ നഗര്‍, സെക്രട്ടറി ലീഗ് മജീദ്, പി എച്ച് അബ്ദുല്ല, തായല്‍ മുജീബ്, ഇസ്മായില്‍ ചടങ്ങില്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി അഹമ്മദ് കപ്പണക്കാല്‍ സ്വാഗതം പറഞ്ഞു.