നീലേശ്വരം: ഞായറാഴ്ച രാത്രി മാള്‍ട്ടയില്‍ മരണപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സേതുബങ്കളത്തിന്‍റെ മകന്‍ കെ.വി.സബിനേഷിന്‍റെ മൃതദേഹം ശനിയാഴ്ചയോ തിങ്കളാഴ്ചയോ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ മാള്‍ട്ടയിലെ മലയാളികള്‍. മൃതദേഹം ഇന്നലെ പോസ്റ്റുമോര്‍ട്ടം ചെയ്തു. മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏതാനും ദിവസങ്ങള്‍കൂടി വേണം. മാള്‍ട്ടയില്‍ നിന്നും ഇന്ത്യയിലേക്ക് നേരിട്ട് വിമാനസര്‍വ്വീസില്ല. ഇറ്റലിവഴിയോ യുകെ വഴിയോ ആണ് ഫ്ളൈറ്റ്. ഇതും എല്ലാദിവസവുമില്ല. ഇതാണ് മൃതദേഹം കൊണ്ടുവരുന്നത് വൈകാന്‍ മറ്റൊരുകാരണം.
സബിനേഷിന്‍റെ മൃതദേഹം ശനിയാഴ്ചയെത്തുമെന്ന് പ്രതീക്ഷ
