വെള്ളരിക്കുണ്ട്: ഹിന്ദി ട്യൂഷന്‍ അധ്യാപിക ഓട്ടോറിക്ഷ ഡ്രൈവര്‍ക്കൊപ്പം നാടുവിട്ടു. കനകപ്പള്ളിയിലെ ഭര്‍തൃമതിയായ സുസ്മിത (26) ആണ് വെള്ളരിക്കുണ്ടിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ഉണ്ണിയോടൊപ്പം നാടുവിട്ടത്. കഴിഞ്ഞദിവസം രാവിലെ 12 വയസുള്ള മകനോടൊപ്പം വെള്ളരിക്കുണ്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ സുസ്മിത പിന്നീട് തിരിച്ചെത്തിയില്ല. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് സുസ്മിത ഉണ്ണിയോടൊപ്പം നാടുവിട്ടതായി മനസ്സിലായത്.