ആശുപത്രിയിലേക്ക് പോയ വീട്ടമ്മയെ കാണാതായി

രാജപുരം:കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വീട്ടമ്മ തിരിച്ചുവന്നില്ലെന്ന പരാതിയില്‍ രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോടോത്ത് എരുമക്കുളത്തെ പത്മനാഭന്‍റെ ഭാര്യ എ ഗീതയെയാണ് (50) കാണാതായത്. ഇന്നലെ രാവിലെ എട്ടുമണിക്ക് ജില്ല ആശുപത്രിയില്‍ പോകുന്നു എന്ന് പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. മകള്‍ ആതിരയുടെ പരാതിയിലാണ് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചത്.