പടന്നക്കാട്ടെ യുവാവ് മയക്കുമരുന്നുമായി പിടിയില്‍

നീലേശ്വരം : ട്രെയിനില്‍ കൊണ്ട് വന്ന എം.ഡി.എം എ യുമായി നീലേശ്വരം റെയില്‍വെ സ്റ്റേഷനില്‍ നിന്നും പടന്നക്കാട് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പടന്നക്കാട് സ്വദേശി വിഷ്ണുവാണ്(28) അറസ്ററിലായത്. വില്‍പ്പനക്കായി ബാംഗ്ലൂരില്‍ നിന്നും യശ്വന്ത്പൂര് എക്സ്പ്രസില്‍ നീലേശ്വരത്ത് ഇന്ന് രാവിലെ ഇറങ്ങിയ ഉടന്‍ പ്രതി പിടിയിലാവുകയായിരുന്നു. ഡി.വൈ. എസ് പി ബാബു പെരിങ്ങേത്തിന്‍റെ നേതൃത്വത്തില്‍ എസ്.ഐ അരുണ്‍ മോഹനും ഡി.വൈ.എസ്.പിയുടെ സ്ക്വാഡും ചേര്‍ന്ന് പിടികൂടുകയായിരുന്നു. 19 ഗ്രാം എം. ഡി.എം.എയുവാവില്‍ നിന്നും കണ്ടെടുത്തു. വിഷ്ണു മുമ്പും മയക്ക് മരുന്ന് കേസില്‍ പ്രതിയായിട്ടുണ്ട്. പോലീസ് പ്രതിയെ ബാംഗ്ലൂരില്‍ നിന്നും നീലേശ്വരം വരെ ട്രെയിനില്‍ പിന്തുടര്‍ന്നിരുന്നു. പ്രതി ഇറങ്ങാന്‍ സാധ്യത കണക്കിലെടുത്ത് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലടക്കം പോലീസ് കാവല്‍ നിന്നിരുന്നു.