തളിപ്പറമ്പ്: ലോകസഭ തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി ധര്‍മ്മശാല കോള്‍മൊട്ട ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ മാരക ലഹരിമരുന്നായ എംഡി എം എ യുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പാപ്പിനിശേരിമാങ്കടവ് ചാലില്‍ ഹയാത്തുല്‍ ഇസ്ലാം മദ്രസക്ക് സമീപം താമസിക്കുന്ന കെ.കെ.മുഹമ്മദ് ആസിഫിനെ (26)യാണ് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.സുരേഷും സംഘവും അറസ്റ്റു ചെയ്തത്. ധര്‍മ്മശാല എഞ്ചിനിയറിങ്ങ് കോളേജ്, നിഫ്റ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി പിടിയിലായത്.പ്രതിയില്‍ നിന്നും 5.096 ഗ്രാം എംഡി എം എ കണ്ടെടുത്തു. റെയ്ഡില്‍ ഗ്രേഡ് അസി: എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ രാജീവന്‍ പച്ചക്കൂട്ടത്തില്‍, രാജേഷ്.കെ, ഗ്രേഡ് പ്രിവന്‍റീവ് ഓഫീസര്‍ ഉല്ലാസ് ജോസ്, സിവില്‍ എക്സൈസ് ഓഫീസര്‍ റെനില്‍ കൃഷ്ണന്‍.പി.പി ഡ്രൈവര്‍ അനില്‍ കുമാര്‍.സി.വി എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.