കാസര്‍കോട്: കാസര്‍കോട് ഐ ടി ഐയിലെ വിദ്യാര്‍ത്ഥിയെ വാടക വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബന്തിയോട്, അടുക്ക ബൈദല സ്വദേശിയും മംഗല്‍പ്പാടി, ചെറുഗോളിയിലെ വാടക വീട്ടില്‍ താമസക്കാരനുമായ ഗള്‍ഫുകാരന്‍ മുഹമ്മദ് ബാഷയുടെ മകന്‍ ശിഹാബാണ് (19) മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ശിഹാബിനെ കിടപ്പുമുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ സുബ്ഹി നിസ്ക്കാരത്തിനായി മാതാവ് നബീസ മകനെ വിളിച്ചുവെങ്കിലും ഉണര്‍ന്നില്ല. വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് വീടിന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ ശിഹാബിനെ കണ്ടെത്തിയത്. ബഹളം കേട്ട് അയല്‍വാസികളും മറ്റുമെത്തി വാതില്‍ തള്ളിത്തുറന്ന് താഴെയിറക്കി മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. സഹോദരങ്ങള്‍: ഇബ്രാഹിം സിനാന്‍, അബ്ദുല്‍ഷബീര്‍, ഫാത്തിമത്ത് സുഹൈല.
ഐ ടി ഐ വിദ്യാര്‍ത്ഥി വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചു