നീലേശ്വരം: വരുമാനത്തില്‍ ജില്ലയില്‍ മൂന്നാം സ്ഥാനത്തുള്ള നീലേശ്വരം റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നു.
മൂക്ക് പൊത്താതെ ഇതിനകത്തേക്ക് എത്തി നോക്കാന്‍ പോലും കഴിയില്ല. ശുചിമുറിയില്‍ വെള്ളമില്ലാത്തതിനാല്‍ ക്ലോസറ്റുകള്‍ നിറഞ്ഞു കിടക്കുകയാണ്. ഇതിനുപുറമേ മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങളും ഇതിനകത്ത് കുന്നുകൂടി കിടക്കുന്നു.
വൃത്തിഹീനമായ ശുചിമുറിയില്‍ നിന്നുള്ള ദുര്‍ഗന്ധ മൂലം പ്ലാറ്റ്ഫോമില്‍ യാത്രക്കാര്‍ക്ക് ട്രെയിന്‍ കാത്തുനില്‍ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. മഴക്കാലം കൂടി ആരംഭിക്കുന്നതോടെ ഇവിടുത്തെ സ്ഥിതി കൂടുതല്‍ രൂക്ഷമാകും. ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുമ്പോഴും വികസന പ്രവര്‍ത്തികള്‍ നടക്കുമ്പോഴും അവകാശവാദങ്ങളുമായി നിരവധി സംഘടനകള്‍ രംഗത്ത് വരാറുണ്ടെങ്കിലും റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലെ ശുചിമുറിയിലെ മാലിന്യം നീക്കാന്‍ മാത്രം ആര്‍ക്കും കഴിയുന്നില്ല.