കാസര്‍കോട്: ലോറിയില്‍ അനധികൃതമായി പുഴമണല്‍ കടത്തുകയായിരുന്ന ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കര്‍ണാടക സ്വാമേശ്വര കെ.സി റോഡില്‍ കാട്ടുംകര ഗുഡ്ഡേ ഹൗസില്‍ പള്ളിക്കുഞ്ഞിയുടെ മകന്‍ ആസിഫിനെയാണ് മഞ്ചേശ്വരം എസ് ഐ ലിനേഷും സംഘവും അറസ്റ്റ് ചെയ്തത്. വാഹന പരിശോധനയ്ക്കിടയില്‍ തലപ്പാടി ബസ്റ്റോപ്പില്‍ സമീപം വെച്ച് കെ 20 4323 നമ്പര്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച പുഴ മണലാണ് പിടികൂടിയത.് പോലീസിനെ കണ്ട് ലോറി നിര്‍ത്തി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ആസിഫിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
ലോറിയില്‍ കടത്തിയ പുഴമണല്‍ പിടികൂടി
