കാസര്‍കോട്: കാസര്‍കോട് നായന്മാര്‍മൂല തന്‍വീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു. അണങ്കൂര്‍ തുരുത്തിയിലെ കരാറുകാരന്‍ ടി.കെ.മുഹമ്മദ് കുഞ്ഞിയുടെ മകന്‍ മഹ്ഷൂമാണ് (18) മരിച്ചത്. ഇന്ന് രാവിലെ വീട്ടില്‍വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍എത്തിച്ചെങ്കിലും 10 മണിയോടെ മരിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണത്തില്‍ ദുഖ:സൂചകമായി ഇന്ന് സ്കൂളിന് അവധി നല്‍കി. ആയിഷയാണ് മാതാവ്. സഹോദരങ്ങള്‍: നിസാം, സിസാഫ്, നംഷി, ജലാല്‍, അബൂബക്കര്‍ സിദ്ധീഖ്, അമീന്‍, ഫാത്തിമ, ജസീന.