കാഞ്ഞങ്ങാട്: യുവാവിനെ വീടിന്‍റെ സിറ്റൗട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിത്താരി പൊയ്യക്കര കല്ലിങ്കാലില്‍ കൃഷ്ണന്‍-എ.വി.ശാരദ ദമ്പതികളുടെ മകന്‍ കെ.വി. കൃപേഷിനെയാണ്(38) ഇന്ന് പുലര്‍ച്ചെ 5.30 മണിയോടെ തൂങ്ങിയ നിലയില്‍ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. രാത്രി 12 മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു. ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മാസങ്ങള്‍ക്ക് മുമ്പാണ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്.
മുന്‍ പ്രവാസി സിറ്റൗട്ടില്‍ തൂങ്ങിമരിച്ചു