കുട്ടി സ്കൂട്ടര്‍ ഓടിച്ചതിന് പിതാവിനെതിരെ കേസ്

ബദിയടുക്ക :പ്രായപൂര്‍ത്തിയാവാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ചതിന് പിതാവിനെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് വാഹന പരിശോധനയ്ക്കിടെ ബേള ഏണിയാര്‍പ്പില്‍ വെച്ച് 15 വയസ്സുള്ള കുട്ടി ഓടിച്ചു വരികയായിരുന്നു കെ എല്‍ 14 ഡബ്ലി 40 18 സ്കൂട്ടര്‍ പോലീസ് തടഞ്ഞു പരിശോധിക്കുകയായിരുന്നു.സ്കൂട്ടര്‍ ഓടിക്കാന്‍ കൊടുത്തതിന് കുട്ടിയുടെ പിതാവ് മുട്ടത്തോട് ഹിമയത്ത് നഗറിലെ അഹമ്മദിന്‍റെ മകന്‍ മുഹമ്മദ് അഷ്റഫിനെതിരെയാണ് (46) പോലീസ് കേസെടുത്തത്.