ചെറുവത്തൂര്‍: എലിവിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. ചെറുവത്തൂര്‍ കൈതക്കാട് പയ്യങ്കി ബിസ്മില്ല റോഡിലെ അബ്ദുള്‍ റഹ്മാന്‍റെ മകള്‍ മുബഷീറ(19)യാണ് മരിച്ചത്. ഈ മാസം രണ്ടിനാണ് പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയത്. മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരണപ്പെട്ടു. കൈതക്കാട് അല്‍ വര്‍ദ വുമണ്‍സ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ്. യു.എം.ഫാത്തിമയാണ് മാതാവ്. സഹോദരങ്ങള്‍: ഫാഇസ, റാഷിദ, സല്‍മാന്‍.
വിദ്യാര്‍ത്ഥിനി എലിവിഷം കഴിച്ച് മരിച്ചു