സ്കൂട്ടറില്‍ നിന്ന് കഞ്ചാവുമായി ഒരാള്‍ പിടിയില്‍

കാസര്‍കോട് : സ്കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി ഒരാളെ കാസര്‍കോട് പോലീസ് പിടികൂടി. വാഹന പരിശോധനയ്ക്കിടെ ഇന്നലെ രാത്രി കാസര്‍കോട് നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് സമീപം വെച്ചായിരുന്നു കെ എല്‍ 60 ജി 89 82 നമ്പര്‍ സ്കൂട്ടറില്‍ നിന്നും 69.590 ഗ്രാം കഞ്ചാവുമായി കസബ തായലങ്ങാടിയിലെ കെ ഇ വളപ്പില്‍ ഹൗസ് ഇബ്രാഹിമിന്‍റെ മകന്‍ കെ ഇ അബ്ദുല്‍ഖാദറിനെ (56) കാസര്‍കോട് ഇന്‍സ്പെക്ടര്‍ മെല്‍ബിന്‍ ജോസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.