കാഞ്ഞങ്ങാട്: വൈ എം സി എ സംസ്ഥാന കമ്മറ്റി പെരുമ്പാവൂരില്‍ നടത്തിയ ഓള്‍ കേരള ഷട്ടില്‍ ടൂര്‍ണ്ണമെന്‍റില്‍ ഡബിള്‍സ് വിഭാഗത്തില്‍ കാസര്‍കോട് ജില്ലക്ക് രണ്ടാംസ്ഥാനം.
ജില്ലക്ക് വേണ്ടി കളിച്ച വെള്ളരിക്കുണ്ട് വൈ എം സി എയിലെ സഹോദരങ്ങളായ ഭീമനടയിലെ ബെന്‍സെബാസ്റ്റ്യന്‍ മൈലാടുംപാറയും സഹോദരന്‍ നോയല്‍ സെബാസ്റ്റ്യനുമാണ് രണ്ടാംസ്ഥാനം നേടിയത്. വൈ എം സി എ കാസര്‍കോട് ജില്ലാ സ്പോര്‍ട്സ് ആന്‍റ് ഗെയിംസ് സ്റ്റാന്‍റിംങ് കമ്മറ്റി കണ്‍വീനര്‍ ജെയിസണ്‍ കാവുപുരയ്ക്കല്‍ ടീം മാനേജരായിരുന്നു. മൂവരും ചേര്‍ന്ന് റണ്ണര്‍ അപ്പ് ട്രോഫിയും കേഷ് അവാര്‍ഡും വൈ എം സി എ സംസ്ഥാന ചെയര്‍മാന്‍ ജോസ് നെറ്റിക്കാടനില്‍ നിന്നും ഏറ്റുവാങ്ങി. സംസ്ഥാന ഷട്ടില്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായാണ് കാസര്‍കോട് ജില്ല റണ്ണര്‍ അപ്പാവുന്നത്.