അതിഞ്ഞാല്‍: അതിഞ്ഞാലിലെ കേരള ആശുപത്രി ഉടമ ഡോക്ടര്‍ സി.എച്ച്. ഇബ്രാഹീം (56) നിര്യാതനായി. അസുഖ ബാധിതനായി മാസങ്ങളായി മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അറിയപ്പെടുന്ന ശിശുരോഗ വിദഗധനായിരുന്നു. അജാനൂര്‍ കടപ്പുറം സ്വദേശിയാണ്. ആതുര സേവനങ്ങള്‍ക്കൊപ്പം കൃഷിയിലും തത്പരനായിരുന്നു ഡോക്ടര്‍. പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അന്ത്യം. ഇന്ന് ഉച്ചക്ക് അതിഞ്ഞാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. അജാനൂര്‍ കടപ്പുറം പാലായി സ്വദേശികളായ പരേതരായ പാട്ടില്ലത്ത് അബ്ദുള്ള ഹാജിയുടെയും അഞ്ചില്ലത്ത് ആയിഷ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ഖദീജ (മുക്കൂട്). മക്കള്‍: ഡോ. ഫന്‍സീറ ഇബ്രാഹിം, ഡോ. ഫയാസ് ഇബ്രാഹിം, ഫാത്തിമ ഇബ്രാഹിം (എന്‍ജിനീയറിങ് വിദ്യാര്‍ഥിനി). മരുമകന്‍: അജ്മല്‍ (എന്‍ജിനീയര്‍ ബാംഗ്ലൂര്‍). സഹോദരങ്ങള്‍:അഹമ്മദ് സി.എച്ച്, മുഹമ്മദ് കുഞ്ഞി സി.എച്ച്, മജീദ് സി.എച്ച്, മറിയം.സി എച്ച്, സുഹറ സി.എച്ച്, ഫൗസിയ സി.എച്ച്, പരേതരായ മൊയ്തു സി.എച്ച്, ഹമീദ് സി.എച്ച്.