പയ്യന്നൂര്‍: പീഢനത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരി 25ന് ഭര്‍തൃഗൃഹത്തി ല്‍ അടുത്തില സ്വദേശിനിയായ ബാങ്ക് ജീവനക്കാരി ടി.കെ.ദിവ്യ (37) ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവും മാതാവും അറസ്റ്റില്‍.
ഭര്‍ത്താവ് പഴയങ്ങാടി അടുത്തിലയിലെ ഉണ്ണികൃഷ്ണന്‍, മാതാവ് പത്മാവതി എന്നിവരെയാണ് പയ്യന്നൂര്‍ ഡിവൈ.എസ്.പി.എ.ഉമേഷ് അറസ്റ്റു ചെയ്തത്. ഒരു വര്‍ഷം മുമ്പാണ് അടുത്തിലയിലെ ഉണ്ണികൃഷ്ണനുമായി യുവതിയുടെ വിവാഹം നടന്നത്. യുവതിയുടെ രണ്ടാം വിവാഹമാണിത്.
അടുത്തിലയിലെ എം ശങ്കരന്‍ -വിജയലക്ഷി ദമ്പതികളുടെ മകളാണ്. മകള്‍:നവതേജ. ഭര്‍തൃഗൃഹത്തില്‍ കൊടിയ പീഡനം അനുഭവിച്ചതായി യുവതി വാട്സാപ്പില്‍ സുഹൃത്തിന് മെസേജ് അയച്ചിരുന്നു. ഇതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.