നീലേശ്വരം : നീലേശ്വരത്ത് പുതിയ ബസ് സ്റ്റാന്‍റ് കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണത്തിന്‍റെ ഭാഗമായി മാറ്റിസ്ഥാപിച്ച താല്‍ക്കാലിക ബസ് സ്റ്റാന്‍റ് അപകട കെണിയായി മാറി. ഇവിടെ അപകടം പതിവായി. മഴ ശക്തമായപ്പോള്‍ ചെളിയും കുഴിയും ഒഴിവാക്കാനായി ഇട്ട ജില്ലിയാണ് ഇപ്പോള്‍ വില്ലനായിരിക്കുന്നത്. ബസുകള്‍ കയറിയിറങ്ങി ജില്ലികള്‍ ഭൂരിഭാഗവും രാജാ റോഡിലേക്ക് തെന്നി നീങ്ങി അങ്ങിങ്ങായി ജില്ലിയുടെ കൂനകള്‍ രൂപപ്പെട്ടതാണ് അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമായിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ നിരവധി ഇരുചക്ര വാഹനങ്ങള്‍ ഇവിടെ തെന്നി വീണ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്നലെ സന്ധ്യയോടെ പരിപ്പുവട വിഭവശാലയ്ക്ക് സമീപത്തായി രൂപപ്പെട്ട മണ്‍കൂനയില്‍ തട്ടി ഇരുചക്രവാഹനം തെന്നി വീണ് പടന്നക്കാട് സ്വദേശികളായ പിതാവിനും മകള്‍ക്കും പരിക്കേറ്റു. അടിയന്തിരമായും ഇക്കാര്യത്തില്‍ നടപടി കൈക്കൊണ്ടില്ലെങ്കില്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് നാട്ടുകാരും യാത്രക്കാരും ആശങ്കപ്പെടുന്നു.