കണ്ണൂര്‍: പാനൂര്‍ മുളിയാത്തോടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി. ഇതേ സ്ഥലത്തിന് സമീപം ഒരു വര്‍ഷം മുമ്പ് ബോംബ് സ്ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു. ബോംബ് സ്ക്വാഡിന്‍റെ പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ സ്ഥിരീകരിക്കാനാകൂവെന്ന് തലശേരി എഎസ്പി കിരണ്‍ പി ബി മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് നിരീക്ഷണത്തിലുള്ള പ്രദേശമാണിത്. ഒളിപ്പിച്ച നിലയിലുള്ള വസ്തുകള്‍ ശുചീകരണത്തിനിടെയാണ് കണ്ടെത്തിയത്. തെങ്ങിന്‍ചുവട്ടില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്.
പാനൂരില്‍ സ്റ്റീല്‍ ബോംബ്
