കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ ജെന്നി ഫ്ളവേഴ്സ് നിശേഷം കത്തിനശിച്ചു. ഇന്ന് രാവിലെ 7 മണിക്ക് ഷോപ്പ് തുറക്കാനെത്തിയ ജീവനക്കാരാണ് അഗ്നിബാധ ആദ്യം കണ്ടത്. ഉടന്‍ ഫയര്‍ഫോഴ്സിനെയും പോലീസിനെയും വിവിരം അറിയിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ഫ്രിഡ്ജ്, എ സി, ഫര്‍ണ്ണിച്ചറുകള്‍ തുടങ്ങിയവയും സ്റ്റോക്ക് ചെയ്തിരുന്ന പുഷ്പങ്ങളും കത്തിനശിച്ചവയില്‍ ഉള്‍പ്പെടും. പടന്നക്കാട്ടെ മാക്കിയില്‍ ടോമിജോസഫിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ജെന്നി ഫ്ളവേഴ്സ് ഇന്‍റര്‍നാഷണല്‍ എന്ന സ്ഥാപനം. 2001 ലാണ് ഇതേ കെട്ടിടത്തില്‍ സ്ഥാപനം തുടങ്ങിയത്. മുക്കൂട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കാഞ്ഞങ്ങാട് വ്യാപാരഭവന് എതിര്‍വശത്താണ് ജെന്നി ഫ്ളവേഴ്സ് പ്രവര്‍ത്തിക്കുന്നത്. മര്‍ച്ചന്‍റ് അസോസിയേഷന്‍ പ്രസിഡണ്ട് സി.കെ.ആസിഫും സഹഭാരവാഹികളും ജെന്നിഫ്ളവേഴ്സ് സന്ദര്‍ശിച്ചു.
ജെന്നി ഫ്ളവേഴ്സില്‍ അഗ്നിബാധ: വന്‍ നഷ്ടം
