ചെറുവത്തൂര്‍: ആദ്യമഴയില്‍ തന്നെ ദേശീയപാതയില്‍ ചെറുവത്തൂര്‍ വിവി നഗര്‍ സ്റ്റോപ്പിലുള്ള സര്‍വീസ് റോഡ് കുളമായി. ഇതിലൂടെ കാല്‍നടയാത്രപോലും അസാധ്യമായിരിക്കുകയാണ്. അശാസ്ത്രീയമായ നിര്‍മ്മാണമാണ് ഈ ദുരവസ്ഥക്ക് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. നിലവിലുണ്ടായിരുന്ന സ്ഥലം രണ്ടു മീറ്റര്‍ ആഴം ഉണ്ടാക്കിയാണ് ഇവിടെ അടിപാതയും സര്‍വീസ് റോഡും നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നത്. കഴിഞ്ഞവര്‍ഷം ഉന്നത അധികൃതര്‍ ഇക്കാര്യം കണ്ടതാണെങ്കിലും പരിഹാരം കാണാന്‍ തയ്യാറായിട്ടില്ല. ഇതേനില തുടര്‍ന്നാല്‍ കാലവര്‍ഷം ശക്തിപ്പെടുന്നതോടെ ഇതിലൂടെയുള്ള യാത്ര കൂടുതല്‍ ദുരിതമാകുമെന്ന് നാട്ടുകാര്‍ പറയുന്നു.