വോട്ടിംഗ് മെഷീനും പോളിംഗ് സാമഗ്രികളും സ്ട്രോങ്ങ് റൂമുകളിലേക്ക് മാററി

കാസര്‍കോട് : ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖറിന്‍റെ നേതൃത്വത്തില്‍ കാസര്‍കോട് കലക്ടറേറ്റിലെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെയര്‍ഹൗസ് തുറന്ന് തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ള പോളിംഗ് സാമഗ്രികള്‍ സ്ട്രോങ്ങ് റൂമുകളിലേക്ക് മാറ്റി തുടങ്ങി. വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് വെയര്‍ഹൗസ് തുറന്നത്. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഗോപകുമാര്‍ ഇവിഎം നോഡല്‍ ഓഫീസര്‍ ഡെപ്യൂട്ടി കലക്ടര്‍ ലിപു എസ് ലോറന്‍സ്, ഇലക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് രാജീവ്, തദ്ദേശസ്വയംഭരണ സ്ഥാപന ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി.ഹരിദാസ്, ഇലക്ട്രല്‍ രജിസ്റ്റര്‍ ഓഫീസര്‍മാര്‍ പഞ്ചായത്ത് ബ്ലോക്ക് മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍ വിവിധ നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു പോലീസ് കാവലിലാണ് തുറന്നത്.