കണ്ണൂര്‍: കണ്ണൂരില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയത് മേഖലയെ ദുരിതത്തിലാക്കി. ശ്രീകണ്ഠപുരം കോട്ടൂര്‍ മലപ്പട്ട റോഡില്‍ പന്നിയോട്ട് മൂലയിലെ പൈപ്പാണ് പൊട്ടിയത്. രാവിലെ എട്ടു മണിയോടെയായിരുന്നു പൈപ്പ് പൊട്ടിയത്. നിമിഷ നേരത്തില്‍ തന്നെ കുത്തിയൊലിച്ച ജല പ്രവാഹം റോഡിനെ പുഴപോലെയാക്കി. മേഖലയില്‍ പല വീടുകളിലേക്കും ജലപ്രവാഹം എത്തി. പല വീടുകളിലും വെള്ളം കേറിയിട്ടുണ്ട്. പൈപ്പ് പൊട്ടിയതിലൂടെ വന്‍തോതില്‍ വെള്ളം പാഴാകുകയും ചെയ്തു. പൈപ്പ് പൊട്ടിയത് ശരിയാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.