5000 രൂപയും ലോക്കറിന്‍റെ ചാവിയും മോഷ്ടിച്ചു

ബേക്കല്‍: വീടിന്‍റെ മുന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന 5000 രൂപയും ബാങ്ക് ലോക്കറിന്‍റെ ചാവിയും മോഷ്ടിച്ചു. കോട്ടിക്കുളം തൃക്കണ്ണാട് പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന ശ്രീവള്ളിയുടെ വീട്ടിലാണ് മോഷണം നടന്നത്. ശ്രീവള്ളി വീട്ടില്‍ ഇല്ലായിരുന്ന സമയം വ്യാഴാഴ്ച വൈകിട്ട് ആറുമണിക്കും വെള്ളിയാഴ്ച രാവിലെ എട്ടരക്കും ഇടയിലാണ് മോഷണം നടന്നത്. ബേക്കല്‍ പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരുന്നു.