എംഡിഎംഎയുമായി കുമ്പളയില്‍ രണ്ട് യുവാക്കള്‍ അറസ്ററില്‍

കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി കുമ്പള പോലീസ് നടത്തിയ പരിശോധനയില്‍ എം ഡി എം എയുമായി രണ്ടുപേരെ അറസ്റ്റു ചെയ്തു. കുമ്പള, ബംബ്രാണ, കല്ലട്ടി ഹൗസിലെ ഹംസ(40), കുണ്ടങ്കേരടുക്ക വെല്‍ഫയര്‍ സ്കൂളിനു സമീപത്തെ അബ്ദുല്‍ നിസാര്‍ (32) എന്നിവരെയാണ് കുമ്പള എസ് ഐ കെ പി ഗണേശനും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി 10 മണിയോടെ കുമ്പള ടൗണില്‍വെച്ച് എംഡിഎംഎയുമായി ഹംസയെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാളില്‍ നിന്നും 0.61 ഗ്രാം എം ഡി എം എ കണ്ടെടുത്തു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് അബ്ദുള്‍ നിസാറില്‍ നിന്നുമാണ് എംഡിഎംഎ ലഭിച്ചതെന്ന് ഹംസ മൊഴി നല്‍കി. തുടര്‍ന്ന് അബ്ദുള്‍ നിസാറിനെ പിടികൂടിയപ്പോഴാണ് ഇയാളില്‍ നിന്നും 0.9ഗ്രാം എം ഡി എം എ കൂടി കണ്ടെടുത്തത്.