പരപ്പ: 13 വയസുകാരനായ മദ്രസ വിദ്യാര്‍ത്ഥിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പരപ്പ ക്ലായിക്കോട് റോഡിലെ അബ്ദുള്‍ റസാഖിനെ (60) പോലീസ് അറസ്റ്റുചെയ്തു. ഇന്ന് രാവിലെ വെള്ളരിക്കുണ്ട് എസ്ഐ സി.സുമേഷ് ബാബുവാണ് റസാഖിനെ അറസ്റ്റുചെയ്തത്. ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് ശേഷം റസാഖിനെ ഉച്ചകഴിഞ്ഞ് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. മദ്രസയില്‍ നിന്നും മടങ്ങുന്നതിനിടയില്‍ വീട്ടില്‍ കൊണ്ടുവിടാം എന്നുപറഞ്ഞാണ് കുട്ടിയെ കാറില്‍ കയറ്റിയത്. കാറില്‍ വെച്ചാണ് പീഡനം നടത്തിയത്. പിറ്റേന്ന് കുട്ടി മദ്രസാ അധ്യാപകനോട് കാര്യങ്ങള്‍ വിശദീകരിച്ചു. മദ്രസാ അധ്യാപകന്‍ സംഭവം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. അവര്‍ പോലീസിന് വിവരം നല്‍കുകയായിരുന്നു. അബ്ദുള്‍ റസാഖ് മുമ്പ് ഗള്‍ഫിലായിരുന്നു. ഇയാള്‍ക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്. മകന്‍ വിദേശത്താണ്. മകന്‍റെ വിവാഹാലോചനകള്‍ നടക്കുന്നതിനിടെയാണ് ഉപ്പാന്‍റെ വിക്രിയ. അബ്ദുള്‍ റസാഖിന് സ്ത്രീകളേക്കാള്‍ കൂടുതലായി ആണ്‍കുട്ടികള്‍ ഒരു ദൗര്‍ബല്ല്യമാണ്. ഇതിന് മുമ്പും പല ആണ്‍കുട്ടികളേയും റസാഖ് ഉപയോഗിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം കേസില്ലാതെ ഒതുക്കുകയാണുണ്ടായത്. ഇതിനിടയില്‍ പലരുടേയും മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. മുമ്പ് പീഡനത്തിന് വിധേയനായ ഒരു ആണ്‍കുട്ടിയെ കാണാതായിട്ടുണ്ട്.
13 കാരനെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച മുന്‍ പ്രവാസി അറസ്ററില്‍